ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നു : മെഡിക്കൽ ഷോപ്പുകളിൽ സി സി ടി വി വെക്കാൻ കലക്ടർമാരുടെ ഉത്തരവ്

സി.വി ഷിബു
. കൽപ്പറ്റ: രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എത്തുന്നത് വ്യാപകമായെന്നാണ് റിപ്പോർട്ടുകൾ. എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗം പോലെ ഇന്ന് ഇതും വലിയൊരു സാമൂഹ്യ വിഷയമായി മാറിക്കഴിഞ്ഞു. ദേശ വ്യത്യാസങ്ങല്ലാതെ വിദ്യാർത്ഥികൾ കെണിയിൽപ്പെടുന്നതിനെ തുടർന്നാണ് വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപ്പെട്ടത്. ബാലാവകാശ കമ്മീഷൻ വിഷയം ഗൗരത്തിലെടുക്കാൻ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു പ്രകാരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സി.സി .ടി .വി സ്ഥാപിക്കാനാണ് ജില്ലാ കലക്ടർ ഡോ.രേണു രാജ് ഉത്തരവിറക്കിയത്.കലക്ടറുടെ ഉത്തരവ് പോലീസ് നടപ്പാക്കും. എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത തിയതിക്കകം സി.സി.ടി.വി.സ്ഥാപിച്ച് ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്നുകൾ വാങ്ങുന്നത് ഇനി മുതൽ നിരീക്ഷിക്കും. ഇങ്ങനെ ഇത്തരം സാമൂഹ്യ വിപത്ത് തടയാനാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
Next post കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ
Close

Thank you for visiting Malayalanad.in