സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ അപ്രായോഗികം: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം

കൽപ്പറ്റ: രണ്ട് ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണാഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഇ-വേ ബിൽ വേണമെന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനം അപ്രായോഗികമാണെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഈ നിയമം നടപ്പിലാക്കിയാൽ കേവലം അഞ്ചു പവന്റെ സ്വർണാഭരണം ധരിച്ച് യാത്ര ചെയ്യുന്ന സാധാരണക്കാരും ഇ-വേ ബില്ലുമായി നടക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.കൂടാതെ സ്വർണ്ണക്കട്ടികൾ കമ്പികളാക്കി മാറ്റുന്നതിനും, ഡിസൈൻ ചെയ്യുന്നതിനും, വിളക്കി ചേർക്കുന്നതിനും, പോളീഷിങ്ങിനും മറ്റുമായി വ്യാപാരികൾക്ക് പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴും പലതവണ ഇ-വേ ബില്ലുകൾ എടുക്കേണ്ടതായി വരും. അതോടൊപ്പം സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറും, പോകുന്ന റൂട്ടും,എത്തേണ്ട സ്ഥലവും വളരെ കൃത്യമായി രേഖപ്പെടുത്തി ഇ-വേ ബിൽ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമ്പോൾ വലിയ മൂല്യമുള്ള സ്വർണ്ണം കൊണ്ടുപോകുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുകയും, കൊണ്ടുപോകുന്ന വ്യക്തിയുടെ ജീവനു ഭീഷണിയും ഉണ്ടാകുമെന്നതാണ് വസ്തു AKGSMA വയനാട് ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. AKGSMA സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര മുഖ്യപ്രഭാഷണം നടത്തി , സംസ്ഥാന ജനറൽ സിക്രട്ടറി രാജൻ തോപ്പിൽ കെ.എം ജലീൽ , മൊയ്തു എരമംഗലത്ത് , സക്കീർ ഇഖ്ബാൽ ഹാരിസ് മലബാർ, സിദ്ദീഖ് സിന്ദൂർ, കെ.പി ദാമോദരൻ ബാബു അനുപമ , ഷാനു മലബാർ പ്രസംഗിച്ചു. ജില്ലാ ജനറൽ സിക്രട്ടറി പി.കെ.ലത്തീഫ് സ്വാഗതവും ജില്ലാ ട്രഷർ ജോസ് വി ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്: ഉച്ചക്ക് ശേഷം ഹെലികോപ്റ്റർ എത്തും
Next post കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
Close

Thank you for visiting Malayalanad.in