മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്: ഉച്ചക്ക് ശേഷം ഹെലികോപ്റ്റർ എത്തും

മാവോയിസ്റ്റുകൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. വയനാട്-കണ്ണൂർ അതിർത്തി വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. നേവിയുടെ ഹെലികോപ്റ്റർ കണ്ണൂരിൽ നിന്നും ഉച്ച കഴിഞ് വയനാട്ടിലെത്തും. തലപ്പുഴയിലെ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന ഹെലികോപ്റ്റർ പിന്നീട് മക്കിമല, കമ്പ മല ദേശങ്ങളിലും മറ്റ് വനമേഖലകളിലും നിരീക്ഷണം നടത്തും. കണ്ണൂർ, വയനാട് ജില്ലകളിലും പോലീസ് ഓഫീസർമാർ ഇതിന് നേതൃത്വം നൽകും. മൂന്ന് തരം പരിശോധനയാണ് പോലീസ് നടത്തുക. ഇവയിൽ ഏറ്റവും പ്രധാനം ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണമാണ്. രണ്ടാമതായി സായുധ പോലീസിൻ്റെയും തണ്ടർബോൾട്ടിൻ്റെയും നേതൃത്വത്തിൽ വനമേഖലകളിൽ പരിശോധനയുണ്ടാകും. വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് അതിർത്തികളിലുള്ള വാഹന പരിശോധനയാണ് മൂന്നാമത്തേത്. ഓപ്പറേഷൻ മാവോയിസ്റ്റ് എന്ന് പേരിട്ട ഈ നടപടികൾക്ക് വയനാട് ജില്ലാ പോലിസ് മേധാവി പദം സിംഗ് നേതൃത്വം വഹിക്കും . ഉത്തരമേഖല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കഴിഞ്ഞ കുറച്ചു കാലമായി കമ്പ മല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ആക്രമണവും സാന്നിധ്യവും സജീവമായ സാഹചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Next post സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ അപ്രായോഗികം: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം
Close

Thank you for visiting Malayalanad.in