
പ്രതികൂല കാലാവസ്ഥയിലും വയനാട്ടിൽ റമ്പുട്ടാൻ കൃഷിയിൽ ഉയർന്ന വിളവ്
കൽപ്പറ്റ: വയനാട്ടിൽ റമ്പുട്ടാൻ വിളവെടുപ്പ് തുടങ്ങി. ഡിസംബർ വരെ നാല് മാസമാണ് റമ്പുട്ടാൻ, മാംഗോസ്റ്റിൻ പഴങ്ങളുടെ വിളവെടുപ്പ് കാലം. പഴ- ഫല വർഗ്ഗ കൃഷിയിൽ ഏറെ അനുയോജ്യമായ കാലാവസ്ഥയുള്ള വയനാട്ടിൽ ഇത്തവണ പ്രതികൂല കാലാവസ്ഥയിലും ഉയർന്ന വിളവാണ് ലഭിക്കുന്നത്.
പശ്ചിമഘട്ട മേഖലയിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള വയനാട്ടിലെ മിത – ശീതോഷ്ണ കാലാവസ്ഥയും ദീർഘനാളത്തെ മഴയും ശൈത്യകാലത്തെ തണുപ്പും അനുയോജ്യമായതിനാൽ വയനാട്ടിൽ പല പഴച്ചെടികളും ഫലവർഗ്ഗ ചെടികളും നന്നായി വളരുകയും ഫലം നൽകുകയും ചെയ്യും.ഇതിൽ തന്നെ ഏറ്റവും അനുയോജ്യമായതും വിളവ് ലഭിക്കുന്നതുമാണ് റമ്പുട്ടാനും മാംഗോസ്റ്റിനും നാടൻ ഇനങ്ങളെ കൂടാതെ എൻ 80, റോംഗ് റീൽ, സ്കൂൾ സ്കൂൾ ബോയി തുടങ്ങിയ തുടങ്ങളാണ് രുചിയും ഗുണവും കൂടിയവ. വയനാട്ടിൽ കൽപ്പറ്റക്കടുത്ത മേപ്പാടി, വടുവൻചാൽ പ്രദേശങ്ങളിൽ പല കർഷകരും കാപ്പിതോട്ടത്തിൽ ഇടവിളയായി പഴവർഗ്ഗ കൃഷി നടത്തുന്നുണ്ട്. എറണാകുളം പാടിവട്ടം സ്വദേശികളും സഹോദരങ്ങളുമായ വാരിയം പറമ്പിൽ ഔസേഫ്, ജോജി, ഡോ.മാനുവൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിൽ അഞ്ഞൂറിലധികം റമ്പുട്ടാൻ മരങ്ങളുണ്ട്. ഇത്തവണ മഴ കുറവായതിനാൽ വലുപ്പവും തൂക്കവും കുറഞ്ഞു എന്നല്ലാതെ വിളവ് കുറഞ്ഞില്ലന്ന് തോട്ടം നോക്കി നടത്തുന്ന ജോസ് പറഞ്ഞു.
സെപ്റ്റംബർ മുതൽ ഡിസംബർ വരെ സീസണിൽ വിളവെടുക്കുന്ന ചില ദിവസങ്ങളിൽ ആയിരം കിലോ വരെ പഴമുണ്ടാകും. ഇവക്ക് ഗുണമേന്മ കൂടുതലായതിനാൽ ആവശ്യക്കാരും ഏറെയാണ് കച്ചവടക്കാരും പറയുന്നു.
കാർഷിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിൽ നല്ലൊരു മാർഗ്ഗമാണ് പഴ വർഗ്ഗകൃഷിയെന്ന് ഈ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. 300 രൂപ വിപണി വിലയുള്ള റമ്പുട്ടാന് തോട്ടത്തിൽ വെച്ച് തന്നെ കർഷകന് 200 രൂപ ലഭിക്കുന്നതിനാൽ വരുമാനകുറവും ഉണ്ടാകുന്നില്ല.