കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ

. കൽപ്പറ്റ:വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യും പാർട്ടിയും സുൽത്താൻ ബത്തേരി നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് 4 ഗ്രാം എം.ഡി.എം.എ. കെ.എൽ. 57 W 6659 മാരുതി സ്വിഫ്റ്റ് കാറിൽ സൂക്ഷിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് ( 46) എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്. കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ത് കെ.ആർ., നിഷാദ് വി.ബി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരരക്ഷാ പദ്ധതി: തെങ്ങുസംരക്ഷണവുമായി കൃഷി വകുപ്പ്
Next post സിയാലിൽ 7 മെഗാപദ്ധതികൾക്ക് തുടക്കമായി: കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ : മുഖ്യമന്ത്രി
Close

Thank you for visiting Malayalanad.in