അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് 15000 രൂപ പിഴ ചുമത്തി

. കൽപ്പറ്റ: മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് അനധികൃതമായി സർവ്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി.പിഴ ചുമത്തിയ ശേഷം പിടിച്ചെടുത്ത ബസ് പുത്തൂർ വയൽ എ .ആർ .ക്യാമ്പിലേക്ക് മാറ്റി. ബസുടമക്കെതിരെ കേസ് എടുത്തു. പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ യാത്രാക്കാരുമായി പോയ ആൻഡ്രൂ എന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. 49 യാത്രക്കാരുമായി മാനന്തവാടിയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ് ആണ് കൽപ്പറ്റയിൽ വെച്ചാണ് രാത്രി മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ബസ്സുടമക്കെതിരെ കേസ് എടുത്തു .. മോട്ടോർ വാഹന വകുപ്പധികൃതർ കസ്റ്റഡിയിലെടുത്ത ബസ് പിന്നീട് പുത്തൂർ വയൽ എ.ആർ.ക്യാമ്പിലേക്ക് മാറ്റി. ഫിറ്റ്നസ് എടുക്കുന്നതിന് വർക്ക് ഷോപ്പിലേക്ക് മാറ്റും .15000 രൂപ പിഴ ചുമത്തിയിട്ടുണ്ട് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. അനധികൃത സർവ്വീസ് നടത്തുന്ന ഇത്തരം സ്വകാര്യ വാഹനങ്ങൾ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്ന് ആർ.ടി.ഒ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
Next post ലഖിം പൂര്‍ ഖേരി ; രക്ത സാക്ഷിത്വ ദിനം ആചരിച്ചു
Close

Thank you for visiting Malayalanad.in