മഹാത്മഗാന്ധിയുടെ 154 כ൦ ജന്മദിനം ഡി.സി.സിയിൽ ആചരിച്ചു.

കൽപ്പറ്റ: 153 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ പോർബന്ധറിൽ ജനിച്ച് വിദ്യാഭ്യാസ കാലഘട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയിൽ ബാരിസ്റ്ററായി ജോലി ചെയ്തിരുന്ന മോഹൻദാസ് കരംചന്ദ്ഗാന്ധി തന്‍റെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഷ്ടപ്പെടുന്ന ദുരിതം അനുഭവിക്കുന്ന, ഭാരത ജനതയെ ബ്രിട്ടീഷുകാരന്‍റെ അടിമത്വത്തിൽ നിന്നും രക്ഷിക്കണമെന്ന ത്വരയുമായി ഇന്ത്യയിൽ തിരിച്ച് എത്തി ചിതറിക്കിടന്ന ജനസമൂഹത്തെ അഹിംസയും, സത്യവും നീതിയും, മുറുകെപ്പിടിച്ച് രക്തരഹിത വിപ്ലവത്തിലൂടെ ഇന്ത്യാ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത് സ്വന്തം ജീവിതം തന്നെ നാരധമന്‍റെ തോക്കിനു മുമ്പിൽ ബലിയർപ്പിച്ചു കടന്നുപോയ യോഗീവര്യന്‍റെ 154 כ൦ ജന്മദിന ആഘോഷപരിപാടി ഡി.സിസി. ഓഫീസിൽ വെച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ടി .സിദിഖ് ഉദ്ഘാടനം ചെയ്ത് ജന്മദിനാശംസകൾ നേർന്നു. യോഗത്തിൽ ഡി.സിസി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പിപി ആലി, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, എം.എ. ജോസഫ്, കെ.വി. പോക്കർഹാജി, ബിനുതോമസ്, എക്കണ്ടി മൊയ്‌തുട്ടി, പി. ശോഭനകുമാരി, വിജയമ്മ ടീച്ചർ, ബി. സുരേഷ് മേപ്പാടി, പോൾസൺ കൂവക്കൽ, ജിനിതോമസ്, നജീബ് പിണങ്ങോട്, താരീഖ് കടവൻ എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാടിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന പരിശീലന ക്ലാസും വ്യാഴാഴ്ച.
Next post അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
Close

Thank you for visiting Malayalanad.in