മേപ്പാടി : വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമുള്ള ലോക ഹൃദയ ദിനാചാരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗവും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. *ഹൃദയത്തെ ഉപയോഗിക്കുക, ഹൃയത്തെ അറിയുക* എന്ന ഈ വർഷത്തെ ലോക ഹൃദയ ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഹോസ്പിറ്റൽ ലോബിയിൽ പ്രത്യേകം സജ്ജീകരിച്ച പ്രദർശനം ശ്രദ്ധേയമായിരുന്നു. മനുഷ്യ ഹൃദയത്തിന്റെ വിവിധ വളർച്ചാ ഘട്ടങ്ങൾ വിശദീകരിക്കുന്ന മോഡലുകളും ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന ബ്ലോക്കുകളും അവ പരിഹരിക്കുന്ന സ്റ്റെന്റിങ് ഉൾപ്പെടെയുള്ള ചികിത്സാ മാർഗ്ഗങ്ങളെ വിശദീകരിക്കുന്ന രൂപങ്ങളും ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾ, പേസ്മേകറുകൾ, സ്റ്റെന്റിങ്ങും ബലൂൺ ആഞ്ചിപ്ലാസ്റ്റിയും, റോട്ടാബ്ലേറ്റർ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഹൃദയാരോഗ്യം സൂക്ഷിക്കാൻ പ്രാപ്തമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും കൃത്യമായി ഇവിടെ വിശദീകരിക്കുന്നുണ്ട്.
ശേഷം മെഡിക്കൽ കോളേജ് ക്യാമ്പസ് മുതൽ മേപ്പാടി ബസ് സ്റ്റാൻഡിലേക്കും തിരിച്ചും നടത്തിയ 10 കിലോമീറ്റർ ദൂരമുള്ള മിനി മാരത്തോൺ ഹൃദ്രോരോഗവിഭാഗം മേധാവിയും ചിഫ് ഓഫ് മെഡിക്കൽ സർവീസസ്സുമായ ഡോ ചെറിയാൻ അക്കരപ്പറ്റിയും നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ എൻ സുരേഷും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് ഡീൻ ഡോ ഗോപകുമാരൻ കർത്ത, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റിയേഴ്‌സ് കോർഡിനേറ്റർ മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി. ഹൃദ്രോഗം നിർണ്ണയിക്കുന്നതിനു ള്ള വിവിധ ലാബ് പരിശോധനകളും ഡോക്ടറുടെ പരിശോധനയും അടങ്ങിയ സൗജന്യ നിരക്കിലുള്ള വിവിധ ഹെൽത്ത് ചെക് അപ് പാക്കേജുകളും ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഇപ്പോൾ ലഭ്യമാണ്. ഒരു മാസം നീണ്ടുനിൽക്കുന്ന പാക്കേജുകളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881086, 8111881122 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...