_ രാജ്യാന്തര ടെർമിനൽ വികസനം, ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, ഉൾപ്പെടെ 7 വൻ പദ്ധതികളുടെ പ്രവർത്തന – നിർമാണ ഉദ്ഘാടനം_
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം, ഒക്ടോബർ 2, തിങ്കളാഴ്ച വൈകീട്ട് 4:30 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്വെയർ, വിമാനത്താവള രക്ഷസംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമാണ ഉദ്ഘാടനവുമാണ് നടക്കുന്നത്.
ഇംപോർട്ട് കാർഗോ ടെർമിനൽ, സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കുന്നു. സിയാലിന്റെ തന്നെ ഐ.ടി വിഭാഗം രൂപകൽപന ചെയ്ത ഡിജിയാത്ര സോഫ്ട്വെയർ ആഭ്യന്തര ടെർമിനൽ ഗേറ്റുകളിൽ പ്രവേശനം സുഗമമാക്കുന്നു. ഓസ്ട്രിയൻ നിർമിത 2 ഫയർ എൻജിനുകൾ ഉൾപ്പെടെ ആധുനിക വാഹനങ്ങളുടെ സഹായത്തോടെ വിമാനത്താവള അടിയന്തിര രക്ഷാ സംവിധാനം ആധുനികവൽക്കരിക്കുന്നു.
15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനൽ വികസനങ്ങളുടെ ഒന്നാം ഘട്ടം ആരംഭം. 50,000 ചതുരശ്രയടി വിസ്തീർണത്തിൽ ടെർമിനൽ 2 ന് സമീപം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ 0484 ലക്ഷ്വറി എയ്റോ ലോഞ്ചിന്റെ നിർമാണോദ്ഘാടനം. 12 കിലോമീറ്ററോളം വരുന്ന എയർപോർട്ടിന്റെ സുരക്ഷാമതിലിൽ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി.ഐ.ഡി.എസ്) സുരക്ഷാവലയം നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം. ഗോൾഫ് ടൂറിസം വികസനത്തിനായി റിസോർട്ടുകൾ, സ്പോർട്സ് സെന്റർ എന്നിവ സിയാൽ ഗോൾഫ് കോഴ്സിൽ നിർമിക്കുന്നു. അതിന്റെ പ്രവർത്തന ഉദ്ഘാടനം.
സിയാൽ കാർഗോ ടെർമിനലിന് മുമ്പിലെ വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവുന്ന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ മാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.
……………………………………….
ഉദ്ഘാടനം ചെയ്യപ്പെടുന്ന 7 മെഗാ പദ്ധതികൾ:
– രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ -ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം -0484 ലക്ഷ്വറി എയ്റോ ലോഞ്ച് തറക്കല്ലിടൽ -ഡിജിയാത്ര ഇ-ബോർഡിങ് സോഫ്റ്റ്വെയർ ഉദ്ഘാടനം -അടിയന്തിര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം -ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ -ഗോൾഫ് റിസോർട്സ് & സ്പോർട്സ് സെന്റർ തറക്കല്ലിടൽ.
ചിത്രാവിവരണം: (ഉദ്ഘാടനം ചെയ്യപ്പെടുന്ന കൊച്ചി വിമാനത്താവളത്തിലെ ഇംപോർട്ട് കാർഗോ ടെർമിനൽ).
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...