മലപ്പുറം: മാനവ മൈത്രിയുടെയും സാംസ്‌കാരിക സമ്മേളനത്തിൻ്റെയും വേദിയായി മലപ്പുറം പുഴമ്പ്രം നൂറുൽ ഹുദ മദ്രസയുടെ നബി ദിന ഘോഷയാത്ര. പതിവ് പോലെ നബിദിന റാലിക്ക് അണ്ടിത്തോട് ഭഗവതി ക്ഷേത്രാങ്കണത്തിൽ സ്വീകരണം ഒരുക്കി അമ്പലകമ്മിറ്റി ഭാരവാഹികളും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പരസ്പരം കൈമാറി. മനുഷ്യർക്കിടയിലെ അകലം കൂടി വരുന്ന ഈ കാലത്ത് ഐക്യത്തിന്റെയും കരുതലിന്റെയും പരസ്പര ബഹുമാനത്തിൻ്റെയും നേർകാഴ്ച ആയിരുന്നു സ്വീകരണ പരിപാടികൾ. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ആയ പ്രദീപ് കാട്ടിലായി, സുബ്രഹ്മണ്യൻ,വിപിൻ, അപ്പു, ബാബു ഗുരു സ്വാമി, പള്ളിക്കമ്മിറ്റി പ്രസിഡന്റ് സി.പി.കബീർ ,സെക്രട്ടറി സി.പി. കുഞ്ഞുമോൻ , പി.ടി. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് നബിദിന ഘോഷയാത്രക്ക് സ്വീകരണം ഒരുക്കിയത്. സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും സൗഹൃദം പുതു തലമുറയിലും തുടരട്ടെ എന്ന് ക്ഷേത്രകമ്മിറ്റിക്ക് നന്ദി പറഞ്ഞു കൊണ്ട് മഹല്ല് ഖത്തീബ് റഫീഖ് ഫൈസി ഓർമിപ്പിച്ചു. തുടർന്ന് പൊന്നാനിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഗ്രാമം കൂട്ടായ്മ ഘോഷയാത്രക്ക് ഗ്രാമം സെന്ററിൽ വെച്ച് സ്വീകരണം നൽകി. കൂട്ടായ്മ പ്രസിഡന്റ് കുഞ്ഞിമോൻ മഹാരാജ, സെക്രട്ടറി ഫസൽ കണ്ണയിക്കൽ, രതീഷ്, സജികുമാർ, അബ്ദുറഹ്മാൻ പൂളക്കൽ, അബ്ദുൽ സലാം അത്താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....