കരീം സാഹിബ്; സാധാരണക്കാരിലെ അസാധാരണ നേതാവ്: സാദിഖലി തങ്ങൾ

കല്പ്പറ്റ: സാധാരണക്കാർക്കിടയിൽ നിന്നും അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച നേതാവായിരുന്നു പി.പി.എ കരീം സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് നവീകരിച്ചെടുത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമെന്നും തങ്ങള് പറഞ്ഞു. മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റായിരുന്ന കരീം സാഹിബ് വിടപറഞ്ഞിട്ട് ഒരു വര്ഷം പൂര്ത്തിയാകുന്ന വേളയില് മുസ്്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി പുത്തൂര്വയല് എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ‘തോട്ടം തൊഴിലാളികളെ ഹൃദയത്തിൽ ചേർത്തു നിർത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ ചിന്തകളെയും കാഴ്ചപ്പാടുകളെയും ഉള്‌ക്കൊള്ളാൻ സദാ സന്നദ്ധത പുലര്ത്തിയിരുന്നു. പരന്ന വായന പുതിയ കാലത്തെ നിര്വ്വചിക്കാന് അദ്ദേഹത്തെ പ്രാപ്തനാക്കി. തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ , വെല്ലുവിളികൾ , സാധ്യതകൾ , അവകാശങ്ങൾ എന്നിവയെല്ലാം പഠിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം സജീവമായി പരിശ്രമിച്ചുകൊണ്ടിരുന്നുവെന്നും തങ്ങൾ പറഞ്ഞു. . തൊഴിലാളികളും തൊഴിലുടമകളുമായി ഊഷ്മളമായ ബന്ധം നിലനിര്ത്തി തൊഴില് സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിനായി. സംഘടനാ പ്രവര്ത്തനത്തിലെ ആത്മാര്ത്ഥതയും രാഷ്ട്രീയപ്രവര്ത്തനങ്ങളിലെ ജനകീയതയും കരീം സാഹിബിനെ വേറിട്ടുനിര്ത്തി. ബഹുസ്വരസമൂഹത്തിലെ അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നുവെന്നും തങ്ങള് പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, , മുൻ എം.എൽ .എ സി.കെ ശശീന്ദ്രൻ , ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, , ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ , കേരള കോണ്ഗ്രസ് വര്ക്കിംഗ് ചെയര്മാന് എം.സി സെബാസ്റ്റ്യറ്റ്യൻ , കോണ്ഗ്രസ് നേതാവ് കെ.എല് പൗലോസ് സംസാരിച്ചു. എന്.കെ റഷീദ്, റസാഖ് കല്പ്പറ്റ, എന്.നിസാര് അഹമ്മദ്, എം.എ അസൈനാര്, സി.പി മൊയ്തു ഹാജി, സലിം മേമന, സി.കെ ഹാരിഫ്, അസീസ് കോറോം, എം.പി നവാസ്,സി.എച്ച് ഫസല്, കെ.ബി നസീമ, കെ.കെ.സി മൈമൂന, വി. അസൈനാര് ഹാജി സംബന്ധിച്ചു.

‘.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിലെ മുണ്ടുടുത്ത മുസ്സോളിനിക്കെതിരെ ആം ആദ്മി പാർട്ടി പ്രക്ഷോഭത്തിലേക്ക്
Next post വയനാട്ടിലെ ചരിത്ര മ്യൂസിയം തലക്കൽ ചന്തുവിന്റെ പേരിൽ തന്നെ പണിയണം: കുറച്ച്യ സമുദായ യുവ ശക്തി സംഘടന
Close

Thank you for visiting Malayalanad.in