വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിൽ.

വയനാട് വൈത്തിരിയിൽ സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയിൽ. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്.മനോജിനെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ കുട്ടി അതിക്രമ വിവരം പറയുകയായിരുന്നു. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സംഭവം. വിദ്യാർഥിനിയെ മുൻപരിചയമുള്ള പ്രതി തന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലേക്ക് കുട്ടിയെ നിർബന്ധിച്ച് കൊണ്ടുവരികയായിരുന്നു. തുടർന്നായിരുന്നു അതിക്രമം. സജീവ സി.പി.എം. പ്രവർത്തകനാണ് മനോജ്. മുൻ ഡി.വൈ.എഫ്.ഐ. വൈത്തിരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയും ആയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാല്‍പതാമത് വയനാട് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റയിൽ
Next post ശ്രേയസി വെങ്ങോലി `മിസ്സിസ് വയനാടൻ മങ്ക 2023
Close

Thank you for visiting Malayalanad.in