മീന കേന്ദ്രകഥാപാത്രമാകുന്ന “ആനന്ദപുരം ഡയറീസ് ” ചിത്രീകരണം തുടങ്ങി

. കൽപ്പറ്റ: മീന,ശ്രീകാന്ത്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഇടം” എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ആനന്ദപുരം ഡയറീസ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്പറ്റയിൽ ആരംഭിച്ചു. സിദ്ധാർത്ഥ് ശിവ, സുധീർ കരമന,ജാഫർ ഇടുക്കി,റോഷൻ റൗഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്,രാജേഷ് അഴീക്കോടൻ, സൂരജ് തേലക്കാട്,ശിഖ സന്തോഷ്,മീര നായർ, മാല പാർവ്വതി,ദേവീക ഗോപാൽ നായർ,രമ്യ സുരേഷ്,ആർജെ അഞ്ജലി,കുട്ടി അഖിൽ(കോമഡി സ്റ്റാർസ്) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കല-സാബു മോഹൻ, മേക്കപ്പ്-സീനൂപ് രാജ്, വസ്ത്രാലങ്കാരം-ഫെമിന ജബ്ബാർ, സ്റ്റിൽസ്-അജി മസ്ക്കറ്റ്, പരസ്യക്കല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര,അഭിഷേക് ശശിധരൻ,മിനി ഡേവിസ്,വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,അസ്ലാം പുല്ലേപ്പടി,ലോക്കേഷൻ മാനേജർ-വന്ദന ഷാജു, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് ചരിത്ര നേട്ടം; മുന്നൂറാമത്തെ ​ ശാഖ ദുബൈയിൽ തുറന്നു
Next post ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന: കെ .ബി.ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു.
Close

Thank you for visiting Malayalanad.in