
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ചരിത്ര നേട്ടം; മുന്നൂറാമത്തെ ശാഖ ദുബൈയിൽ തുറന്നു
കൊച്ചി; ഫിനാൻഷ്യൽ രംഗത്ത് ലോക ഭൂപടത്തിൽ ഇടം നേടിയ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ചരിത്ര നേട്ടം. ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാൻഷ്യൽ രംഗത്ത് പ്രശസ്തമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ 300 മത്തെ ശാഖ ദുബൈയിലെ അൽ റിഗായിൽ പ്രവർത്തനം ആരംഭിച്ചു.
യുഎഇയിലെ സൗത്ത് ആഫ്രിക്കൻ അംബാസിഡർ സാദ് കച്ചാലിയ ആണ് 300മത്തെ ശാഖ ഉദ്ഘാടനം ചെയ്തത്. യു എ ഇ യിലെ ഫിലിപ്പീൻസ് കൗൺസിൽ ജനറൽ റെനാറ്റോ എൻ ഡ്യുനാസ് ജൂനിയർ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മറ്റ് സീനിയർ ഒഫീഷ്യൽസ് എന്നിവർ പങ്കെടുത്തു.
യുഎഇയിലെ 96 മത്തെ ശാഖയാണ് ഇത്. ഫിനാൻഷ്യൽ രംഗത്ത് 14 വർഷം പൂർത്തിയാകുന്ന വേളയിലാണ് 10 രാജ്യങ്ങളിലായി 300 മത്തെ ശാഖയുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജൈത്രയാത്ര തുടരുന്നത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ നാഴിക കല്ലാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് പ്രവർത്തിക്കാനാകട്ടെയെന്നും സൗത്ത് ആഫ്രിക്കൻ അംബാസിഡർ സാദ് കച്ചാലിയ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് തന്നെ രാജ്യാതിർത്തി കടന്നുള്ള പണമിടപാട് രംഗത്തിന് മികച്ച പ്രവർത്തനം നടത്താൻ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കഴിഞ്ഞിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് പോലെയുളളവയുടെ പ്രവർത്തനം ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 14 വർഷം കൊണ്ട് യു എ ഇയിലും മറ്റ് രാജ്യങ്ങളിലും നേട്ടം കൊയ്ത ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് സിന്ഇതിനകം മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത യു എ ഇ യിലെ ഫിലിപ്പീൻസ് കൗൺസിൽ ജനറൽ റെനാറ്റോ എൻ ഡ്യുനാസ് ജൂനിയർ പറഞ്ഞു. 300 ശാഖകൾ എന്ന നേട്ടത്തിലെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ഇനിയും കൂടുതൽ നേട്ടത്തിൽ എത്താൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
300 മത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം അഭിമാനകരമായി താൻ കാണുന്നുവെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. രാജ്യഅതിർത്തി കടന്നുള്ള പണമിടപാട് രംഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. അതിന് കൂടെ നിന്ന, ഉപഭോക്താക്കൾക്കും, ഇൻഡസ്ട്രിയിലെ പാർട്ണർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവിൽ ഉപഭോക്താൾക്ക് ലഭിക്കുന്ന സംതൃപ്തിയാണ് ഇത് പോലെ കൂടുതൽ പ്രവർത്തിക്കുവാൻ പ്രചോദനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
2009 ൽ അബുദാബി ആസ്ഥാനമായാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് പ്രവർത്തനം ആരംഭിച്ചത്. ആഗോള സാമ്പത്തിക രംഗത്തെ ചാലക ശക്തിയാകുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കാഴ്ച വെയ്ക്കുന്നത്. കാലഘട്ടത്തിന് അനുസൃതമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയും, വിവിധ നിക്ഷേപങ്ങൾ, അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ, ഫോറിൻ മണി എക്‌സ്‌ചേഞ്ച്, മൈക്രോഫിനാൻസ് തുടങ്ങിയമേഖലകളിലാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് സേവനം നടത്തുന്നത്.