
ടി.വി.സജിത്തിൻ്റെ ഭൂപി ഇൻ ഇവാനി ഐലൻഡ് വായനക്കാരിലേക്ക്: പ്രകാശനം കണ്ണൂരിൽ നടന്നു.
കണ്ണൂർ: മാധ്യമ പ്രവർത്തകൻ ടി.വി.സജിത്തിൻ്റെ ഭൂപി ഇൻ ഇവാനി ഐലൻഡ് (കുട്ടികളുടെ നോവല്‍) പ്രകാശനം ചെയ്തു.
ഭൂമി പിളരുംപോലെ എന്ന ആദ്യ ചെറുകഥാസമാഹാരത്തിന് ശേഷം ഇറങ്ങിയ ടി.വി. സജിത്തിൻ്റെ രണ്ടാമത്തെ പുസ്തകം ആണ് ഭൂപി ഇൻ ഇവാനി ഐലൻഡ്. പുസ്തകം കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിഖ്യാത നോവലിസ്റ്റ് സി.വി ബാലകൃഷ്ണന് പ്രകാശനം ചെയ്തു. എഴുത്തുകാരനും അധ്യാപകനുമായ പ്രാപ്പൊയില്‍ നാരായണന് മാഷ് പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തി. സപര്യ സാസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങളില്‍ നോവലിസ്റ്റ് കെ. വി മുരളീമോഹനന്‍, പ്രശസ്ത നിരൂപകന് എ.വി പവിത്രന്, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, ആനന്ദകൃഷ്ണന് എടച്ചേരി, പ്രേമചന്ദ്രന് ചോമ്പാല, കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടര്‍ഭാഗങ്ങളുള്ള ഭൂപി സീരീസിലെ ആദ്യഭാഗമാണ് ഭൂപി In Ivani Island. ഫാന്റസി വിഭാഗത്തിലുള്ള ഈ നോവല്‍ വായിച്ചുതുടങ്ങുന്ന കൊച്ചുകുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്ക് വായിച്ച് കൊടുക്കാന്‍ സാധിക്കുംവിധം ലളിതമായ ഭാഷയിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. മുഖവില 140 രൂപയാണ്. പുസ്തകം വിപണിയില്‍ ലഭ്യമാണ്. കോപ്പികള്‍ക്ക് 9847030405 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.