കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു. പ്രക്ഷോഭം സംഘടിപ്പിക്കും

.
കൽപ്പറ്റ:
കേദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ സയാഹ്‌ന ധർണ നടത്താൻ തീരുമാനിച്ചു.
സെപ്തംബർ 7 ന് മീനങ്ങാടി , 8 ന് മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപ്പള്ളി, 10 ന് കൽപ്പറ്റ , പനമരം, വൈത്തിരി എന്നിവിടങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ധർണ്ണ , നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ വിഹിതമായി പതിനായിരം രൂപ വീതം കേന്ദ്ര സർക്കാർ അനുവദിക്കുക. ആർട്ടിസാൻസുകളുടെ ക്ഷമത്തിനായി കേരളത്തിലും കേന്ദ്രത്തിലും, പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, നിർമ്മാണവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക., തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപ്തംബർ 26 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെയും , ധർണ്ണയുടെയും പ്രചരണാ ത്ഥമാണ് സംസ്ഥാനവ്യാപകമായി ഏരിയാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തുന്നത്. ധർണ്ണയും, രാജ്ഭവൻ മാർച്ചും വിജയിപ്പിക്കാൻ യൂണിയൻ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.സൈനുദ്ദീൻ, കെ.പത്മിനി, പി.സി വൽ സല, ജില്ലാ ഭാരവാഹികളായ കെ നാരായണൻ, ആസിഫ്, കെ.ടി. വിനു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മക്കെതിരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍
Next post ടി.വി.സജിത്തിൻ്റെ ഭൂപി ഇൻ ഇവാനി ഐലൻഡ് വായനക്കാരിലേക്ക്: പ്രകാശനം കണ്ണൂരിൽ നടന്നു.
Close

Thank you for visiting Malayalanad.in