യൂത്ത് ഫെസ്റ്റ് 2023 :ക്വിസ് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

യൂത്ത് ഫെസ്റ്റ് 2023 : എൻട്രികൾ ക്ഷണിച്ചു. : കൽപ്പറ്റ -വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി / എയ്ഡ്സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നത്തിനും ഇത് യുവജനങ്ങളുടെയും, വിദ്യാർത്ഥികളുടെയും ഇടയിൽ പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം (8, 9, 11 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക്) സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 നു രാവിലെ 10 മണിക്ക് ജില്ലാ ടീ ബി സെന്ററിൽ വച്ചു (വയനാട് മെഡിക്കൽകോളേജ് കോമ്പൗണ്ട് )ക്വിസ് മത്സരം നടത്തുന്നതാണ്. ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനു മാത്രമേ ക്വിസ് മത്സരത്തിന്പങ്കെടുക്കാൻ സാധിക്കുകയുള്ളു. വിജയികൾക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും വിതരണം ചെയുന്നതാണ്.ഒന്നും,രണ്ടും,മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപയുമാണ് സമ്മാന തുക. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ dacowayanad@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്കോ,9847162300 എന്ന വാട്ട്സാപ്പ് നമ്പറിലേക്കോ പേര് , വയസ്സ്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം സെപ്റ്റംബർ -8ന് മുൻപായി രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു
Next post പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ
Close

Thank you for visiting Malayalanad.in