ശ്രീആഞ്ജനേയ സേവാസമിതി കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു

ശ്രീ ആഞ്ജനേയ സേവാ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പൂജാപഠന ക്ലാസ്സ് ആരംഭിച്ചു.

മലാപ്പറമ്പ് പാറോപ്പടി ശ്രീ ഭഗവദ് പൂജാ പഠനകേന്ദ്രത്തിലെ ബ്രഹ്മശ്രീ കണ്ണൻ കുളക്കാട്ടിൽ ഇല്ലം മനോഹരൻ തന്ത്രിയുടെ നേതൃത്വത്തിലാണ് പരിശീലനം.

ആചമനം,
സന്ധ്യാ വന്ദനം,
ഭഗവതിസേവ,
പഞ്ചോപചാരം,
ഗണപതിഹോമം,
വിവാഹ പൂജ,
ശ്രാദ്ധബലി എന്നിവയിലാണ് പൂജാപഠനം.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ശ്രീ അയ്യപ്പൻ ട്രസ്റ്റ് പ്രസിഡണ്ട് വേണു സ്വാമി നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് അഡ്വ.പി.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ആഞ്ജനേയ സേവാ സമിതി പ്രസിഡണ്ട് പി.എൻ. ബാബു വൈദ്യർ, എ.പി.വാസുദേവൻ നായർ , കെ. മോഹനൻ, ടി.വി.രവീന്ദ്രൻ, കരുണൻ, ഹേമന്ത് ആചാരി തുടങ്ങിയവർ സംസാരിച്ചു.
പൂജ പഠിക്കാൻ താല്പര്യം ഉള്ളവർ 9447183953. നമ്പറിൽ വിളിച്ചാൽ വിശദ വിവരം അറിയവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടറിയാം: ജി വി എച്ച് എസ് എൻ എസ് എസ് കമ്പളനാട്ടി ഉൽസവത്തിൽ ജൈവ കർഷകനെ ആദരിച്ചു
Next post പോക്സോ കേസിൽ ബസ്‌ ഡ്രൈവർ അറസ്റ്റിൽ
Close

Thank you for visiting Malayalanad.in