അറുപതോളം മാരക മയക്കു മരുന്ന് ഗുളികളും 500 ഗ്രാം ഗഞ്ചാവും കൈവശം വെച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി.
സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ച് 500 ഗ്രാം ഗഞ്ചാവും മാരക മയക്കു മരുന്നിനത്തിൽ പെട്ട 60 NITRAZEPAN TABLET IP ഗുളികകളുമായി പിടിയിലായ കൊടുവള്ളി ആലിപ്പറമ്പത്ത് അർഷാദ് (28) എന്നയാളെയാണ് രണ്ടു വർഷവും ആറ് മാസവും കഠിനതടവിനും 20,000/- രൂപ പിഴ അടക്കുന്നതിനും എൻ.ഡി.പി. എസ് കേസുകൾ കൈകാര്യം ചെയ്യുന്ന കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. നർക്കോട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്.കെ ആണ് വിധി പ്രഖ്യാപിച്ചത്.
മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ പ്രേം കൃഷ്ണ ആണ് കേസിൽ കുറ്റം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ സുൽത്തൻ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു.സുരേഷ്കുമാർ ഹാജരായി.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...