വിമല നഗർ എഫ്.ഐ.ജി.യുടെ സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജിയുടെ പ്രവർത്തകരാണ് മൊബൈൽ വിപണന കേന്ദ്രത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ വിവിധ ഇടങ്ങളിൽ എത്തിക്കുന്നത്.
സംസ്ഥാന കൃഷി വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജി ക്ക് അനുവദിച്ച വാഹനത്തിലാണ് മൊബൈൽ വിപണന സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിലും ഈ മൊബൈൽ സ്റ്റാൾ എത്തും. ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് പൊതുഇടങ്ങളിലായിരിക്കും വാഹനം എത്തുക.
കർഷക താൽപര്യ സംഘങ്ങളും കാർഷികോൽപ്പാദക കമ്പനികളും ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി മുതൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വരെ മൊബൈൽ ഔട്ട് ലെറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
More Stories
തിരഞ്ഞെടുപ്പ് മുന്നൊരുക്കൾ വിലയിരുത്തി ദീപാദാസ് മുൻഷി വയനാട്ടിൽ.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു: ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
സാംസ്കാരിക തലസ്ഥാനത്ത് കലയുടെ പൂരം
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
