കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ

കളരിപ്പയറ്റ് ഹൈ കിക്ക് വിഭാഗത്തിൽ ആൽഫിയ സാബു ദേശീയ ചാമ്പ്യൻ.
: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി ആൽഫിയ സാബു സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി. നടവയൽ കോയിക്കാട്ടിൽ സാബു – ബിജി ദമ്പതികളുടെ മകളാണ്. നടവയൽ ജി.ജി കളരി സംഘാംഗമാണ്. ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബി.ജെ.പി. തകർത്ത മണിപ്പൂരിനെ കോൺഗ്രസ് വീണ്ടെടുക്കുമെന്ന് രാഹുൽ ഗാഡി എം.പി
Next post മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി. എം.പിമാർക്ക് സംസാരിക്കാൻ പോലുമുള്ള അവകാശമില്ലന്ന് കെ.സി.വേണുഗോപാൽ എം.പി
Close

Thank you for visiting Malayalanad.in