യൂത്ത് കോൺഗ്രസ് സ്നേഹ സമർപ്പണം പദ്ധതിക്ക് തുടക്കമായി

.
തലപ്പുഴ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തിൽ തലപ്പുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാരുണ്യവും ജീവിതവ്രതമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ ദീപ്ത സ്മരണയിൽ സ്നേഹ സമർപ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു.കാട്ടിമുല എസ് എച്ച് സ്നേഹിയത്തിൽ വെച്ച് നടത്തിയ സ്ഥാപക ദിനാഘോഷം സിസ്റ്റർ സിസിലി കേക്ക് കട്ട് ചെയ്ത് ഉത്ഘാടനം ചെയ്തു. സ്നേഹ സമർപ്പണ പദ്ധതി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജി.ബിജു നിർവഹിച്ചു.മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്,വി.കെ.ശശികുമാർ,നിതിൻ തലപ്പുഴ,സി.എം.ഫിലിപ്പ്,കെ.വി.ജോൺസൻ,ജോയ്സിഷാജു,സ്മിഷവെൺമണി,ആൽബിൻ അഗസ്റ്റിൻ,ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റയിലും ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ -ബി എൻ ഐ കൂട്ടായ്മ രൂപികരിച്ചു
Next post ഒരുക്കങ്ങൾ തകൃതി:രാഹുൽ ഗാന്ധി എം.പി.നാളെ വയനാട്ടിലെത്തും
Close

Thank you for visiting Malayalanad.in