കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂള് ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്സൈസ്, വനം, സ്ക്കൗട്ട് ആന്റ് ഗൈഡ്സ് എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകളാണ് അണിനിരക്കുക. പരേഡിന്റെ ഫൈനല്‍ റിഹേഴ്സല്‍ ആഗസ്റ്റ് 12 ന് എസ്.കെ.എം.ജെ സ്ക്കൂള് ഗ്രൗണ്ടില്‍ നടക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും. സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കളെ പരിപാടിയിലേക്ക് ക്ഷണിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്. മണിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....