ലഹരി മൂത്ത് പൂസായി.: അഞ്ച് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് പുറത്താക്കി

. പുൽപ്പള്ളി: അച്ചടക്ക ലംഘനം : കർശന നടപടിയുമായി കോളേജ് അധികൃതർ.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാർത്ഥികളെ കോളേജിൽനിന്നും, കൂടാതെ കോളേജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കോളേജിന് അപകിർത്തികരമായ രീതിയിൽ വിദ്യാർത്ഥി കളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു കോളേജ് അധികൃതർ പറഞ്ഞു. സസ്പെന്ഷനിലയ വിദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നു കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കാൻ ഗോത്രകലകളുമായി ലോക ആദിവാസി ദിനത്തിൽ കലാജാഥ
Next post സംസ്ഥാന കര്‍ഷക അവാര്‍ഡ്: പി.കെ. മുഹമ്മദ് ഷെഫീഖ് മികച്ച രണ്ടാമത്തെ കൃഷി ഓഫീസർ
Close

Thank you for visiting Malayalanad.in