.
കൽപ്പറ്റ:
ഇന്ന് ലോക തദ്ദേശീയ ദിനം.അവകാശ നിഷേധങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബധിരകർണ്ണങ്ങളിലെത്തിക്കാൻ തുടികൊട്ടും പാട്ടുമായി ഗോത്ര ജനത നഗരത്തിൽ സാംസ്കാരിക പ്രതിഷേധ ജാഥയൊരുക്കി. ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തുന്ന വാദ്യമേളങ്ങളോടെയാണ് അധികാരികൾക്കെതിരെയുള്ള പ്രതിഷേധം അവർ അറിയിച്ചത്.
ഉപരോധങ്ങളോ ധർണ്ണകളോ കൈയ്യേറ്റങ്ങളോ ഇല്ല. അവയെല്ലാം നടത്തി മടുത്ത ഒരു ജനത അവരുടെ ഊരുകളിൽ നിന്ന് കൽപ്പറ്റ നഗരത്തിലെത്തി നടത്തിയ ആചാര കലകളുടെ ആവിഷ്കാര ജാഥയാണിത്. തങ്ങളുടെ ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തി നൃത്തമാടി അവരെ പ്രീതിപ്പെടുത്തുന്ന ആട്ടവും പാട്ടും തുടിയും താളവുമായി അവർ ദേശീയപാതയിലൂടെ നീങ്ങി. പതിറ്റാണ്ടുകളായിട്ടും കണ്ണ് തുറക്കാത്ത ,കാത് കേൾക്കാത്ത ഭരണകൂടത്തിൻ്റെ കണ്ണും കാതും തുറപ്പിക്കാനായിരുന്നു ലോക തദ്ദേശീയ ദിനത്തിൽ ഈ പ്രതിഷേധം.
ഗോത്ര വിഭാഗത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന അടിയ, പണിയ, ഊരാളി, വെട്ടക്കുറുമ വിഭാഗങ്ങളിലെ ഒരു കൂട്ടം യുവതീയുവാക്കളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. അവരുടെ പുതിയ കലാ സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം ചിത്രകാരൻ രാജേഷ് അഞ്ചിലനും കലാജാഥയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും നിർവ്വഹിച്ചു. സി. മണികണ്ഠൻ പണിയൻ നേതൃത്വം നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....