വലക്കോട്ടിൽ ബാലൻ ചികിത്സാ സഹായ നിധിശേഖരണം തുടങ്ങി.

വെള്ളമുണ്ട : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വലക്കോട്ടിൽ ബാലനെ സഹായിക്കുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ചു. അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതിനാൽ 20 ലക്ഷം രൂപ ആവശ്യമായി വന്നതിനാലാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. നിലവിൽ രക്താർബുദ ബാധിതനായതു കൊണ്ട് തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തി വരുന്നു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ജുനയ് ദ് കൈപ്പാണി, പഞ്ചായത്ത് വൈ: പ്രസി : ജംഷീർ കെ.ശ്രീ പി ജെ ആന്റണി: എന്നിവർ രക്ഷാധികാരിമാരും , വാർഡ് മെമ്പർ ശ്രീമതി പി രാധചെയർമാനും , എം.സി. ഇബ്രാഹിം വർക്കിങ്ങ് ചെയർമാനും, നാസർ നരിപ്പറ്റ , കെ പി രാജൻ, കെ കെ ചന്ദ്രശേഖരൻ ,വിജയൻ കുവ്വണ, എന്നിവർ വൈസ് ചെയർമാൻമാരും , കെ.ടി. സുകുമാരൻ കൺവീനറും , സാബു പി ആന്റണി, അജ്മൽ കുമിച്ചിയിൽ , വെട്ടൻ ഇബ്രായി, സി.എം ബാലകൃഷ്ണൻ എന്നിവർ ജോയന്റ് കൺവീനർമാരും , പി ചന്ദ്രൻ ,പി കല്യാണി ,ബാലൻ വെള്ള രീമ്മൽ , ബ്ലോക്ക് മെമ്പർ മാർ, സി.എം അനിൽകുമാർ , പഞ്ചായത്ത് മെമ്പർ ,കൃഷ്ണകുമാർ മഞ്ഞോട്ട് , വസന്ത രാജൻ, തോമസ് പാണ്ടിക്കാട്ട്, സി.വി മജീദ്, കേളു അത്തി കൊല്ലി, പുത്തൂർ ഉമ്മർ ,ഷബിർ അലി, പ്രദീപ്, എ.പി സാജൻ, ടി.കെ മമ്മൂട്ടി, ലക്ഷ്മി കക്കോട്ടറ, എന്നിവർ അംഗങ്ങളുമായുള്ള വലക്കോട്ടിൽ ബാലൻ ചികിത്സാ സഹായം എന്ന പേരിലാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ഇതിനായി വെള്ളമുണ്ട എസ് ബി ഐ ബാങ്കിൽ : 42144859909, IFSC : SBIN0018106 എകൗണ്ട് തുടങ്ങിയിട്ടുണ്ട്. ബാലനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അകമഴിഞ്ഞ് സഹായിക്കണമെന്ന് കമ്മറ്റി അഭ്യർത്ഥിക്കുന്നു. 9446400220 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി
Next post കോട്ടായിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ തടയുമെന്ന് നാട്ടുകാർ
Close

Thank you for visiting Malayalanad.in