കല്‍പ്പറ്റ: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം. യു ഡി എഫ് ജില്ലാ നേതൃയോഗത്തിനായി എത്തിച്ചേര്‍ന്ന കണ്‍വീനര്‍ എം എം ഹസ്സന്റെ നേതൃത്വത്തിലായിരുന്നു ഡി സി സിയില്‍ നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഫാസിസ്റ്റ് സര്‍ക്കാരിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ അയോഗ്യത നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം എം ഹസന് പറഞ്ഞു. ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ ശക്തിപ്പെടുത്താമെന്ന മോദിയുടെ ചിന്താഗതിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഈ വിധി ഉപകരിക്കും. ജനാധിപത്യത്തിന്റെ ആത്മാവ് എതിര്‍ക്കാനും വിയോദിക്കാനുമുള്ള അവകാശമാണ്. ഈ അവകാശത്തെ അംഗീകരിക്കുന്നതാണ് സുപ്രീംകോടതിവിധിയെന്നും ഇത് എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും ആവേശമുണ്ടാക്കുന്നതാണെന്നും വളരെ പെട്ടന്ന് തന്നെ രാഹുല്‍ഗാന്ധി അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ച ജനങ്ങളുടെ മുന്നിലേക്ക് എത്തുമെന്നും അദ്ദേഹത്തിന് ആവേശകരമായ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ് പ്രവര്‍ത്തകരെന്നും ഹസന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, ജില്ലാ യു ഡി എഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, കെ പി സി സി മെമ്പര്‍ പി പി ആലി തുടങ്ങിയവര്‍ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....