മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ ആയിരങ്ങളെ അണിനിരത്തി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും

ഇനി മത്സരിക്കുക ‘ഇന്ത്യ’: മോദി അടുത്ത തിരഞ്ഞെടുപ്പോടെ നിഷ്പ്രഭമാകും: കല്‍പ്പറ്റ നാരായണന്‍ കല്‍പ്പറ്റ: ഇനി മോദിയോട് മത്സരിക്കുക ഇന്ത്യയാണെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്ടപ്രഭമാകുമെന്നും അതോടെ ആര്‍ എസ് എസിന്റെ നാസിസം അവസാനിക്കുമെന്നും പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. മണിപ്പൂര്‍ കലാപം നിയന്ത്രിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയാതിക്രമങ്ങള്‍ക്കുമെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സാംസ്‌ക്കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജുഡീഷ്യറിയുമായി ഗുജറാത്തിലെ ജുഡീഷ്യറിക്ക് ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിക്ക് രണ്ട് വര്‍ഷമെന്ന പരാമവധി ശിക്ഷ നല്‍കിയത്. വിയോജിക്കുക എന്നത് ഒരുതരത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അത് മാത്രമെ രാഹുല്‍ഗാന്ധിയും ചെയ്തുള്ളു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വിയോജിക്കുന്നവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയായത് കൊണ്ടാണ് ഗുജറാത്തില്‍ പോയി കേസ് നല്‍കിയത്. അതാണ് വയനാടിന് എം പിയെ നഷ്ടമാകുന്ന സാഹചര്യമുണ്ടായത്. എന്നാല്‍ ഏതടിച്ചമര്‍ത്തലും ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കുള്ള വഴിയാണ്. ഇരട്ടി ശക്തിയുള്ള എം പിയെ വയനാടിന് തിരിച്ചുകിട്ടുമെന്ന് മോദി ഓര്‍ത്തില്ലെന്നും കല്‍പ്പറ്റ നാരായാണന്‍ പറഞ്ഞു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ തെരുവുകളില്‍ ഇനിയും പ്രതിഷേധജ്വാലകളുണ്ടാകണം. മണിപ്പൂരില്‍ സ്ത്രീകള്‍ അപമാനഭാരത്തില്‍ പുറത്തിറങ്ങാന്‍ കഴിയാതെ അഭയാര്‍ത്ഥി ക്യാംപുകള്‍ ജീവിക്കുകയാണ്. ആരാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഭരണകൂടത്തിന്റെ നിലനില്‍പ്പിനായി രണ്ട് വിഭാഗങ്ങളെ തമ്മില്‍ അകറ്റികൊണ്ട് ചെയ്യുന്ന അധര്‍മ്മത്തിന്റെ ഫലമായാണ് ഇന്ന് സ്ത്രീകള്‍ ഈ ദുര്യോഗം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ ഫെബ്രുവരി മാസത്തിലാണ് കുക്കി, മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടക്കമാവുന്നത്. അര നൂറ്റാണ്ടിലേറെയായി മലയോരമേഖലയില്‍ താമസിച്ചുവരുന്നവരാണ് കുങ്കി വംശജര്‍. മെയ്‌തെയ് വംശജര്‍ നഗരപ്രദേശങ്ങളിലും താമസിച്ചുവന്നു. മെയ്‌തെയ് വംശജരില്‍ കൂടുതലും ഹിന്ദുക്കളായിരുന്നു. കുക്കി വംശജരില്‍ ക്രിസ്ത്യാനികളായിരുന്നു ഭൂരിഭാഗവും. ഈ വ്യത്യാസം മുതലെടുക്കാനാണ് ശ്രമം നടന്നത്. 60ല്‍ നാല്‍പ്പത് സീറ്റും മെയ്‌തെയ് വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ അവിടുത്തെ ഭരണമുറിപ്പിക്കാന്‍ മെയ്‌തെയ് വിഭാഗത്തിന് കുക്കി വംശജരോട് വിരോധമുണ്ടാകുന്ന കാര്യങ്ങളൊന്നായി ചെയ്യുകയായിരുന്നു. കുക്കി വംശജര്‍ എസ് ടി വിഭാഗത്തിലാണ്. മെയ്‌തെയ് വിഭാഗത്തെയും എസ് ടി വിഭാഗത്തിലേക്ക് ചേര്‍ത്തു. ഇതിനെല്ലാം മോദി ഉപയോഗിച്ചുവന്നിരുന്നത് ജുഡീഷ്യറിയെയായിരുന്നു. മലഞ്ചെരുവുകളില്‍ താമസിച്ചുവരുന്നതിനാല്‍ കുക്കി വംശജര്‍ക്ക് തോക്കുനല്‍കിയിരുന്നു. ഇത് പിടിച്ചെടുത്ത് മെയ്‌തെയ് വിഭാഗത്തിന് കൈമാറി. ഇത്തരത്തില്‍ എല്ലാത്തരത്തിലും രണ്ട് വിഭാഗങ്ങളെ വിരോധമുള്ളവരാക്കി മാറ്റി. ജര്‍മ്മനിയില്‍ നാസിസം ജൂതവനന്മാര്‍ക്കെതിരെ ചെയ്തതിന് സമാനമായ സംഭവങ്ങളാണ് ഇവിടെയും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയെ ഉപയോഗിച്ചാണ് മോദി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്നും രാഹുല്‍ഗാന്ധിക്ക് അനുകൂലമായി വന്നപ്പോള്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരും കുറ്റമറ്റതും യോഗ്യരുമായി തീരുന്നത്. വാസ്തവത്തില്‍ ഈ യോഗ്യരുടെ പ്രതിനിധിയാണ് രാഹുല്‍ഗാന്ധി. എല്ലാവര്‍ക്കും വേണ്ടിയാണ് അദ്ദേഹം പോരാടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിരോധത്തിന്റെ വെളിച്ചം പുറപ്പെടുന്നത് കണ്ട് അത് കെടുത്തണമെങ്കില്‍ വംശീയ വെറുപ്പ് ഉണര്‍ത്തിയെ പറ്റൂ എന്ന് ആര്‍ എസ് എസിന് മനസിലായിരിക്കുന്നു. യൂണിഫോം സിവില്‍കോഡ് വേണ്ടന്ന് പറയുന്നത് അത് ആര്‍ എസ് എസ് തരുന്നത് കൊണ്ടാണ്. എല്ലാവര്‍ക്കും ബാധകമായിട്ടുള്ള നിയമം, അത് എല്ലാവര്‍ക്കും ബാധകമാവണം. എന്നാല്‍ നടക്കുന്നത് രാജ്യത്തിന്റെ വ്യത്യസ്തതകളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി വൈകിട്ട് നാല് മണിയോടെ കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും മൊബൈല്‍ ലൈറ്റുകള്‍ തെളിയിച്ചുകൊണ്ട് നടത്തിയ പ്രകടത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഫാ. ജോസഫ് തേരകം, ഫാ. വില്‍സണ്‍ ഫാദര്‍ സേവിയര്‍, മാത്യു പുളിന്താനം, ജോസ് ചക്കിട്ടുകുടി, തോമസ് പൊന്‍തൊട്ടി, അലോഷ്യസ് കുളങ്ങര, ഡാനി ജോസഫ്, അനൂപ് കോച്ചേരി, സജി ഇളയിടത്ത്, ഫ്രാന്‍സിസ് സി ആര്‍, സിസ്റ്റര്‍. മേരി കാഞ്ചന, എന്‍ ഡി അപ്പച്ചന്‍, ടി ഹംസ, പി പി ആലി, ബിനു തോമസ്, സലീം മേമന, പോള്‍സണ്‍ കൂവക്കല്‍, എം സി സെബാസ്റ്റ്യന്‍, സംഷാദ് മരക്കാര്‍, പ്രവീണ്‍ തങ്കപ്പന്‍ ,എം എ ജോസഫ്, ടി ജെ ഐസക്, വി എ മജീദ്, സുരേഷ് ബാബു, ശോഭനകുമാരി, പി കെ അബ്ദു റഹിമാന്‍, മാണി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു
Next post കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉല്‍ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in