അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു

കോമൺ വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവായ അഞ്ജന ശ്രീജിത്തിനെ കല്പറ്റ നിയോജക മണ്ഡലം :എംഎൽഎ ടി . സിദ്ദീഖ് അഭിനന്ദിച്ചു.അഞ്ജനയുടെ വീട്ടിൽ എത്തിയ അദ്ദേഹം കൂടുതൽ ഉയരങ്ങൾ കീഴടക്കി ഉന്നത നേട്ടങ്ങൾ നേടുന്നതിന് കഴിയട്ടെ എന്ന് ആശംസകൾ നേർന്നു.അഞ്ജനക്ക് വേണ്ട പിന്തുണ നൽകി ഉന്നത വിജയങ്ങൾ നേടാൻ പ്രാപ്തമാക്കിയ അഞ്ജന യുടെ മാതാ പിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഉസ്മാൻ പഞ്ചാര, എം വി രാജൻ,വേണുഗോപാൽ കിഴ്ശെരി, സാലിഹ് മാസ്റ്റർ,നജീബ് എം,പഞ്ചായത്ത് മെമ്പർ അൻവർ.പുഷ്പലത സിപി .സുനിൽകുമാർ,ഉണ്ണികൃഷ്ണൻ,ശ്രീജിത്ത് കെ ടി,ഷമീർ ,മോഹനൻ, ഹനിൽരാജ്,ആൽബിൻ അമ്പാരയിൽ, മുബാരിഷ് .ഭാർഗവി തുടങ്ങിയ യുഡിഎഫ് പ്രവർത്തകരും അനുമോദന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മരത്തടികൾക്കിടയിലൽപ്പെട്ട് തൊഴിലാളി മരിച്ചു
Next post മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ ആയിരങ്ങളെ അണിനിരത്തി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും
Close

Thank you for visiting Malayalanad.in