. കൽപ്പറ്റ: ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ് വിഭാഗത്തിൽ കുമിത്തെ ഇനത്തിൽ ലോക ചാമ്പ്യനായി കൽപ്പറ്റ സ്വദേശി ഹലീൽ ശ്രീ ഹൃദയ്. ഷിട്ടോറിയു ഇൻറർനാഷണൽ കരാട്ടെ -ഒമാൻ ദേശീയ ചീഫ് ട്രെയിനർ ബാവ അഹമ്മദിന്റെ ശിഷ്യനും മകനുമാണ് ശ്രീഹൃദയ്. മൂന്ന് വയസ്സ് മുതൽ കരാട്ടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒമാനിലാണ് കൽപ്പറ്റ തുർക്കി സ്വദേശിയായ ബാവ അഹമ്മദും കുടുംബവും താമസിക്കുന്നത്.
ഒമാൻ ദേശീയ ടീമിനു വേണ്ടിയാണ് ശ്രീഹൃദയ് മത്സരിച്ചത്. ജൂലൈ 21 മുതൽ 24 വരെയായിരുന്നു ജപ്പാനിൽ ലോക കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നത്. 18 വയസുമുതൽ 45 വയസ്സ് വരെയുള്ള വിവിധ രാജ്യങ്ങളിലെ 35 മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. ഇതിലാണ് ലോക ചാമ്പ്യനാകാൻ ശ്രീഹൃദയ് ന് കഴിഞ്ഞത്.
2012 ൽ ബ്ലാക്ക് ബെൽറ്റിൽ ഫസ്റ്റ് ഡാനും 2015ൽ സെക്കൻഡ് ഡാനും 2018ൽ തേർഡ് ഡാനും സ്വന്തമാക്കി. ഇപ്പോൾ ജപ്പാനിൽ നടന്ന അന്തർദേശീയ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ്ങിൽ ഫോർത്ത് ഡാനും കരസ്ഥമാക്കിയ താരമാണ് ഹൃദയ് .
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...