ഉമ്മൻചാണ്ടിയെന്ന മഹത് വ്യക്തിത്വം പൊതു ജനസേവനത്തിൻ്റെ സർവ്വ വിജ്ഞാനകോശമാണെന്ന് ടി.സിദ്ദിഖ് എം.എൽ.എ

കൽപ്പറ്റ: ഉമ്മൻ ചാണ്ടിയെന്ന മഹത് വ്യക്തിത്വം പൊതു ജനസേവനത്തിൻ്റെ സർവ്വ വിജ്ഞാനകോശമാണെന്ന് ടി.സിദ്ദിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു. വയനാട് ജില്ല ഗവ: സെർവെൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേത്യത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പർക്ക പരിപാടി ഉൾപ്പെടെ ജനകീയതയിലൂടെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം. വരും നാളുകളിൽ പൊതുസേവനത്തിനിറങ്ങുന്ന ഏവർക്കും അദ്ദേഹം മഹനീയ മാതൃകയായിരിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു. ഡി.സി സി പ്രസിഡൻറ് എൻ.ഡി അപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. സൊസൈറ്റി പ്രസിഡൻ്റ് കെ.റ്റി ഷാജി ചടങ്ങിന് അധ്യക്ഷത വഹിച്ചു.വി.സി സത്യൻ, കെ.ഇ ഷീജാമോൾ,എം.നസീമ, എൻ.ജെ .ഷിബു, ഫൈസൽ, ഇ.എസ്.ബെന്നി, സി.കെ.ജിതേഷ്, സജി ജോൺ, ഇ.വി.ജയൻ, സി.എച്ച്.റഫീഖ്, ഗ്ലോറിൻ സെക്വീര, എൻ.വി.അഗസ്റ്റ്യൻ, ടി. അജിത് കുമാർ, ലൈജു ചാക്കോ, എം.ജി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെറുകിട വ്യവസായ അസോസിയേഷന്‍ ലോൺ മേളയും ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനവും നാളെ കൽപ്പറ്റയിൽ
Next post ആം ആദ്മി പാർട്ടിക്ക് വയനാട് ജില്ലയിൽ പുതിയ ഭാരവാഹികൾ
Close

Thank you for visiting Malayalanad.in