ജില്ലാ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി

കൽപ്പറ്റ: സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി. പനമരം ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ പങ്കെടുത്തു. നവാസ് കാരാട്ട്, ഡിക്‌സണ്‍ മെന്റസ്, ലുബിന ബഷീര്‍ എന്നിവര്‍ സെലക്ടര്‍മാരായി പങ്കെടുത്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിറാജ് വി, കോച്ച് സുമിഷ എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞുടത്ത കുട്ടികള്‍ക്കുള്ള ക്യാമ്പ് ആഗസ്റ്റ് 5 മുതല്‍ പനമരത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടുക്കി പൂപ്പാറക്ക് സമീപം വാഹനാപകടത്തിൽ 17 പേർക്ക് പരിക്ക് .
Next post 1098 ന് പകരം ഇനി 112: വയനാട് ചൈല്‍ഡ് ലൈന്‍ ഇടപെട്ടത് 12,953 കേസുകളിൽ
Close

Thank you for visiting Malayalanad.in