എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപിൻറെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ടൗൺ പ്ലാനർ ഡോക്ടർ ആതിര രവി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ. രഞ്ജിത്ത് സുസ്ഥിര എടവകയുടെ അവതരണം നടത്തി. വൈസ് പ്രസിഡൻറ് ജംഷീറ ശിഹാബ് സ്ഥിരം സമിതി അധ്യക്ഷരായ ജോർജ്ജ് പടകൂട്ടിൽ, ജെൻസി ബിനോയ് ,ശിഹാബ് അയാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ , പഞ്ചായത്ത് അംഗം എം പി വത്സൻ, സിഡിഎസ് ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ പഞ്ചായത്ത് സെക്രട്ടറി എൻ.അനിൽ പ്രസംഗിച്ചു. തുടർന്ന് ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , നിർവ്വഹണ ഉദ്യോഗസ്ഥർ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളിൽ പങ്കെടുക്കുകയും ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ കൂടി ആരായുന്നതിനായി പഞ്ചായത്ത് ഓഫീസിൽ നിർദേശകപെട്ടികൾ സ്ഥാപിക്കുകയും അഭിപ്രയം ആരായുന്നതിനായി പ്രത്യേക ഈമെയിൽ സൃഷ്ടിക്കുകയും ചെയ്തു . അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് masterplanwyd@gmail.com എന്ന മെയിലിലേക്ക് അയയ്ക്കാം.
മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടത്തിൽ വിവിധങ്ങളായ സർവ്വേകൾ സംഘടിപ്പിക്കുകയും സർവ്വേ ഫലങ്ങളും പൊതുജന നിർദ്ദേശങ്ങളും ക്രോഡീകരിച്ചു കൊണ്ട് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും അതിന്മേലുള്ള പരാതി കളും ആക്ഷേപങ്ങളും പരിഹരിച്ചതിന് ശേഷമായിരിക്കും സർക്കാർ അനുമതിക്ക് സമർപ്പിക്കുക.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....