മണിപ്പൂരിലെ വംശീയകലാപത്തിൽ സംഘപരിവാറിന്റെ പങ്ക് തുറന്നുകാട്ടി ജില്ലയിലും എൽ.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ കൂട്ടായ്മ. കൂട്ടക്കൊലകളും ബാലത്സംഗങ്ങളും നടത്തുന്ന സംഘപരിവാർ സംഘത്തിൽ നിന്നും മണിപ്പൂരനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ മനസ്സിനെ മതരാഷ്ട്രത്തിലേക്ക് എത്തിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ ജനകീയ കൂട്ടായ്മയിൽ പങ്കാളികളയായി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലായിരുന്നു കൂട്ടായ്മ. കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എൽജെഡി മണ്ഡലം പ്രസിഡന്റ് ടി രാജൻ അധ്യക്ഷനായി. എൽഡിഎഫ് ഘടകകക്ഷിനേതാക്കളായ സി എസ് സ്റ്റാൻലി, കെ കെ ഹംസ, സി എം ശിവരാമൻ, വി പി വർക്കി, ജോസഫ് മണിമല, മുഹമ്മദ് പഞ്ചാര, എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ റഫീഖ് സ്വാഗതവും സി യൂസഫ് നന്ദിയും പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...