കണിയാമ്പറ്റ : യു.ഡി.എഫ് ധാരണയനുസരിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ കെ.വി രജിത ഇന്ന് ചുമതലയോറ്റു. ഗ്രാമ പഞ്ചായത്തിലെ 6-ാം വാര്‍ഡായ വരദൂരില്‍ നിന്നുമുള്ള മെമ്പറാണ് അവര്‍. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പട്ടികവര്‍ഗ്ഗ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. സത്യ പ്രതിജ്ഞക്ക് ശേഷം ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പറുമായ കെ.എല്‍ പൌലോസ്, പഞ്ചായത്ത യു.ഡി.എഫ് കമ്മിറ്റി ചെയര്മാന് വി.പി യൂസഫ്, കണ്‍വീനര്‍ സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ ഒ.വി അപ്പച്ചന്, ഹംസ കടവന്‍, വൈജയന്തി പുഷ്പദത്തന്‍, കമല രാമന്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ കുഞ്ഞായിഷ, നജീബ് കരണി, പി.എന്‍ സുമ ടീച്ചര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, ഡിവിഷന് മെമ്പര്‍ ടി മണി, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് വി. പി ഷുക്കൂര്‍, പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റൈഹാനത്ത് ബഷീര്‍, പൌലോസ് കുറുമ്പേമഠം മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. പ്രസിഡണ്ട് കെ വി രജിത അനുമോദനങ്ങള്‍ക്ക് മറുപടി നല്കി.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...