
ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി
ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് സെലക്ഷൻ നടത്തിയത്. മാനന്തവാടി താലൂക്കിലുള്ളവർക്കായി മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർക്കായി ചുണ്ടേൽ ആർ സി എച്ച് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ നടത്തിയത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്കായുള്ള വിഭാഗത്തിലായിരുന്നു സെലക്ഷൻ. ഓരോ കേന്ദ്രങ്ങളിലും നിരവധി കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് താലൂക്ക്തല ട്രയൽസിൽ സെലക്ഷൻ ലഭിച്ച കുട്ടികളിൽ നിന്നുള്ള ജില്ലാതല ഫൈനൽ സെലക്ഷൻ 26 ന് നടക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു.
More Stories
കാറിൽ മധ്യവയസ്കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
ബയോവിൻ അഗ്രോ റിസർച്ചിന്റെ സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനവും സിഗ് വി ബ്രാൻഡ് വിപണനോദ്ഘാടനവും നാളെ.
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...
വൈദ്യുതി ചാർജ് വർദ്ധനവ് പകൽക്കൊള്ള: ഐ.സി ബാലകൃഷ്ണൻ എം എൽ എ .
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാതനെ ക്രൂരമായി ആക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.: പി.കെ. ജയലക്ഷ്മി.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
സുഗന്ധഗിരിയിലെ പ്രവൃത്തികള്‍ ഇനി വേഗത്തിലാകും ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...