എക്‌സലന്റ്‌സ് അവാര്‍ഡ് വിതരണം ഇന്ന് കല്‍പ്പറ്റയില്‍: മജീഷ്യൻ മുതുകാട് വിശിഷ്ടാതിഥി.

കല്‍പ്പറ്റ: അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്രവിഭ്യാസ പദ്ധതിയായ സ്പാര്‍ക്കിന്റ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ ഒമ്പത്, ഞായര്‍) എക്‌സലന്റ്‌സ് അവാര്‍ഡ് വിതരണം ‘കുഡോസ് 2023’ രാവിലെ 10 മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസ്തുത ചടങ്ങില്‍ വെച്ച് നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെ ആദരിക്കും. ഐ എ എസ് ലഭിച്ച് വയനാടിന് അഭിമാനമായി മാറിയ ഷെറിന്‍ ഷെഹാന, അമേരിക്കല്‍ അരിസോണ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച ഹര്‍ഷ പ്രദീപ്, അമേരിക്കയിലെ നോര്‍ത്ത്‌വിച്ച് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ച സിമ്രോണ്‍ ആലക്കല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഈ ചടങ്ങില്‍ വെച്ച് അധ്യാപികയുടെ പാട്ടിന് താളമിട്ട് വൈറലായ കാട്ടിക്കുളം ഗവ. ഹൈസ്‌ക്കൂളിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയായ അഭിജിത്തിന് ആദരം നല്‍കും. പ്രസ്തുത പരിപാടി വിശ്വോത്തര മാജിക് പ്രതിഭയും, മോട്ടിവേഷന്‍ സ്പീക്കറും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ മജീഷ്യന്‍ മുതുകാട് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പത്താംക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും, പ്ലസ്ടു ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും പരിപാടിയുടെ ഭാഗമായി ആദരിക്കും. പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെളിക്കളത്തിൽ ഏറ്റുമുട്ടി സർക്കാർ വകുപ്പുകൾ: ഉദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ: മഡ് ഫുട്ബോൾ സംസ്ഥാനതല മത്സരങ്ങൾ ഞായറാഴ്ച
Next post മികച്ച നേട്ടവുമായി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ് : വി.എ.ഷമീനക്കും പി.അൻസിലക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ.
Close

Thank you for visiting Malayalanad.in