എഴുത്തുകാരനും ചിത്രകാരനും മാധ്യമപ്രവർത്തകനുമായ അനൂപ്‌ കെ. ആറുമായി വായനക്കാർ സംവദിച്ചു.

എഴുത്തുകാർ വായനശാലയിലേക്ക്‌ പരിപാടി സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി: പബ്ലിക്‌ ലൈബ്രറിയുടെ നേതൃത്വത്തിൽ എഴുത്തുകാർ വായനശാലയിലേക്ക്‌ പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംവാദ പരിപാടി താലൂക്ക്‌ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. റഷീദ്‌ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചിത്രകാരനും മാധ്യമപ്രവർത്തകനുമായ അനൂപ്‌ കെ. ആറുമായി സംവാദം നടന്നു. സുൽത്താൻ ബത്തേരി പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ് അബൂതാഹിർ ആമുഖാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ടി.പി. സന്തോഷ്‌, എക്സിക്യൂട്ടീവ്‌ അംഗം എൻ. ഷറഫുദ്ദീൻ,പി. കെ. അനൂപ്‌, എൻ. എ. വിജയകുമാർ, ലതാറാം, വി. പി. ലേഖ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
Next post ചെളിക്കളത്തിൽ ഏറ്റുമുട്ടി സർക്കാർ വകുപ്പുകൾ: ഉദ്യോഗസ്ഥരെ പരാജയപ്പെടുത്തി ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ: മഡ് ഫുട്ബോൾ സംസ്ഥാനതല മത്സരങ്ങൾ ഞായറാഴ്ച
Close

Thank you for visiting Malayalanad.in