മുണ്ടേരി സ്കൂൾ ജനകീയ വിദ്യാലയ കവാടം സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ : ജനകീയ സമിതി ഏറ്റെടുത്ത നിർമ്മാണം പൂർത്തീകരിച്ച മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജനകീയ കവാടത്തിന്റെ ഉദ്ഘാടനത്തിനായി 501 അംഗ കമ്മറ്റി രൂപീകരിച്ചു. വിദ്യാലയ കവാടത്തിന്റെ നിർമ്മാണ കമ്മറ്റി . ചെയർമാൻ എം കെ ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൽപറ്റ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവരാമൻ സി.കെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ പ്രതീഷ് കെ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ അബു, ഗിരീഷ് കൽപറ്റ സദാനന്ദൻ കെ , റസാക്ക് കൽപ്പറ്റ , സി.കെ നൗഷാദ്, മുഹമ്മദാലി .കെ പ്രിൻസിപ്പാൾ സജീവൻ . പി.ടി , ഹെഡ് മിസ്ട്രസ് സീന. കെ, വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ സിന്ധു . ഡി.കെ , കൽപ്പറ്റ നഗരസഭ മുൻ ചെയർപേഴ്സൺ നിർമ്മല പി.ആർ, ജിതേഷ് സി.കെ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 501 അംഗ ജനറൽ കമ്മറ്റിയുടെ രക്ഷാധികാരികളായി കൽപറ്റ എം എൽ .എ അഡ്വ ടി സിദ്ധീഖ്, മുൻ എം.എൽ .എ ശശീന്ദ്രൻ സി.കെ, കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയം തൊടിയെയും , നഗരസഭ വൈ ചെയർ പേഴ്സൺ കെ അജിത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐസക്ക് ടി.ജെ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.മുസ്തഫ എ.പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജൈന ജോയി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരോജിനി ഓടമ്പം ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശിവരാമൻ സി.കെ എന്നിവരെയും ചെയർമാനായി ഷിബു എ.കെയും കൺവീനറായി എംബി ബാബുവിനെയും തിരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും 6 സബ് കമ്മറ്റികളും രൂപീകരിച്ചു. യോഗത്തിന് പി ടി എ പ്രസിഡണ്ടും നിർമമാണ കമ്മറ്റി കൺവീനറും നഗരസഭ കൗൺസിലറുമായ എം.ബി ബാബു സ്വാഗതവും ,സജി ആന്റോ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു
Next post അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല
Close

Thank you for visiting Malayalanad.in