കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാര്‍ നാട്ടിലെത്തിച്ചത്. 2 കോടി മുതല്‍ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങള്‍ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതുകൂടാതെ അതില്‍ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്.
102ാമത് നറുക്കെടുപ്പില്‍ 44 കോടി നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദലിപ്, 57ാമത്തെ നറുക്കെടുപ്പില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 22 കോടി നേടിയ തിനകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിജയികള്‍. പ്രവാസത്തില്‍നിന്ന് വിടപറഞ്ഞ് നാട്ടില്‍ ഒരു അത്യാധുനിക വീട്ടില്‍ താമസിക്കുക എന്നതായിരുന്നു ഹിമാചല്‍ പ്രദേശുകാരനായ ദലിപിന്റെ ഏറ്റവും വലിയ ആഗ്രഹം. മഹ്സൂസിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മഹ്സൂസിലൂടെ വിജയിക്കുന്നതുവരെ ഞാന്‍ കണ്ട ഏറ്റവും വലിയ തുക ഇരുപതിനായിരം രൂപ ആയിരുന്നെന്ന് തമിഴ്നാട്ടുകാരനായ തിനകര്‍ പറയുന്നു. മഹ്സൂസിന്റെ 21ാമത് കോടീശ്വരനാണ് ഇദ്ദേഹം. നിര്‍ധനരായ കുറച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത തിനകര്‍ തന്റെ ഗ്രാമത്തിലെ സ്ക്കൂള് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി തനിക്കുകിട്ടിയ തുക ചെലവഴിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....