മഴ: കലക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി: വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മഴക്കെടുതികൾ നേരിടാൻ വയനാട്ടിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നിർദ്ദേശം. വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലന്നും വിലയിരുത്തൽ.

മഴ ശക്തമായ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഡോ.രേണു രാജിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയത്.
ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കേണ്ടതില്ലന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അവധി നൽകേണ്ട സാഹചര്യമില്ലന്നും യോഗം വിലയിരുത്തി. എന്നാൽ അപകടഭീഷണി ഉയർത്തുന്ന മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റാൻ നിർദേശം നൽകി.

എ.ഡി.എം. എൻ.ഐ.ഷാജു, തഹസിൽദാർമർ, മറ്റ് വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നാളെയും ഇത്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്തു: ഗ്രാമ വിള ഔട്ട് ലെറ്റ് തുറന്നു.
Next post ബി.ജെ.പി. ഒരുക്കിയ കെണിയിൽ രാജ്യത്തെ ജനങ്ങൾ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Close

Thank you for visiting Malayalanad.in