കേരള വനം വന്യജീവി വകുപ്പ് സൗത്ത് വയനാട് വനം ഡിവിഷന് വൈത്തിരി സ്റ്റേഷന്റെയും ചെമ്പ്ര പീക്ക് വന സംരക്ഷണ സമിതിയുടെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. ‘മനുഷ്യ വന്യജീവി സഹവര്‍ത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.ഒ ദേവസ്യ, കെ.കെ തോമസ്, ഒ. ജിനിഷ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ സുന്ദരന്‍, മേപ്പാടി റെയിഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന് കണ്ടേത്തുപാറ തുടങ്ങിയവര്‍ സംസാരിച്ചു. വന മഹോത്സവം ജൂലൈ 7 ന് സമാപിക്കും.
*ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ നിയമനം*
വനിതാ ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാതല കണ്ട്രോള് റൂമില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്, മീനങ്ങാടി പി.ഒ, വയനാട്, പിന്- 673591, എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: wcd.kerala.gov.in. ഫോണ്‍: 04936 246098.
*അപേക്ഷ തീയതി നീട്ടി*
മീനങ്ങാടി ഗവ. കൊമേഷ്യല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ 2023-24 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂലൈ 15 വരെ നീട്ടി. www.polyadmission.org/gci എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 248380.
*സ്വയം തൊഴില്‍ വായ്പ*
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ മുതല്‍ 3,00,000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. (കൃഷി ഒഴികെ) വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
*ദര്‍ഘാസ് ക്ഷണിച്ചു*
ജില്ലാ സ്റ്റേഷനറി ഓഫീസില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 20 നകം ദര്‍ഘാസ് നല്‍കണം. ഫോണ്‍: 04936 248120.
*എം.എല്‍.എ ഫണ്ട അനുവദിച്ചു*
ഒ.ആര്.കേളു എം.എല്‍.യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഫ്രീസര്‍, മോഡേണ്‍ ഓട്ടോപ്സ് ടേബിള്‍ എന്നിവ സ്ഥാപിക്കുന്നതിന് പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എഴുപത്തിയെട്ട് രൂപയും ദാസനക്കര മുതല്‍ കൂടല്‍ക്കടവ് വരെ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് ഇരുപത്തിയഞ്ച് ലക്ഷത്തി നാല്പത്തി രണ്ടായിരം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ടി. സിദ്ദിഖ് എം.എല്‍.എ യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മന്ത്രച്ചോല റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിന് പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപയും, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ വിവധ പ്രദേശങ്ങളില്‍ ഹാങ്ങിങ്, ഫെന്‍സിങ് ഡബിള്‍ ലൈന്‍ വിത്ത് കോണ്‍ക്രീറ്റ് സ്ഥാപിക്കുന്നതിന് അറുപത്തിയഞ്ച് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ചീനപ്പുല്ല് – കക്കോടന്‍ കുഞ്ഞബ്ദുള്ള ഹാജി റോഡ് റീ ടാറിംഗ് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.
*ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്*
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടു വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. www.polyadmission.org/gifd എന്ന വെബ്സൈറ്റിലൂടെ ജൂലൈ 31 നകം അപേക്ഷിക്കണം. ഫോണ്‍: 04935 2413222, 9946153609, 9656061030.
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ബാണാസുര, മയിലാടും കുന്ന്, നെല്ലിക്കച്ചാല്‍, മംഗലശ്ശേരി, മംഗലശേരി ക്രഷര്‍, കാജാ, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ക്രഷര്‍, തോട്ടുങ്കല്‍, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍, കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍, നരോക്കടവ് ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...