മരവയൽ കോളനിയിലെ അമ്യതയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.ഐ.എൻ ടി .യു.സി

കൽപ്പറ്റ:- 2023 മെയ് മാസം ഒന്നാം തിയ്യതി പ്രസവാനന്തര ചികിത്സ തേടി എത്തിയ മരവയൽ കോളനിയിലെ അമൃത എന്ന പെൺകുട്ടി പ്രസവാനന്തര ചികിത്സയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാവുകയും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചികിത്സ ഫലിക്കാതെ വന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോകുകയും അമിത രക്തസ്രാവം ഉണ്ടാകുകയും മെയ് ആറിന് മരണപ്പെടുകയും ചെയ്തു അമ്യതയുടെ മരണത്തെ സംബന്ധിച്ച് മാതാപിതാക്കളായ ഉണ്ണി വള്ളി എന്നിവർ കൽപ്പറ്റ എം എൽ എ അഡ്വ: ടി സിദ്ദീഖ് മുഖാന്തരം കേരള മുഖ്യമന്ത്രി .ആരോഗ്യ വകുപ്പ് മന്ത്രി. പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി.ജില്ലാ കളക്ട്ടർ.എസ് പി .ഡി വൈ .എസ് പി എന്നിവർക്ക് നിവേദനം നൽകിയിട്ടും കൽപ്പറ്റ ഗവ: ഹോസ്പ്പിറ്റലിലെ ഗൈന കോളജിസ്റ്റിനെതിരെ യാതൊരു വിധ നിയമ നടപടി സ്വീകരിക്കാത്തതിൽ പ്രതീഷേധിച്ച് കൊണ്ടാണ് ഐ എൻ ടി യുസി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ അസി: ഡി എം ഒ .ഓഫീസീലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്തോട്ടം തൊഴിലാളികളുടെ മകളായ അമൃതയ്ക്ക് വിധഗ്ദ ചികിത്സ കിട്ടിയിലെന്നും ഗൈനകോളജിസ്റ്റ് കളായ ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണ് അമൃത മരിക്കാൻ കാരണമായതെന്നും അമൃതയുടെ ആൺകുഞ്ഞിനും ബന്ധുക്കൾക്കും സഹായവും സംരക്ഷണവും ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് പി.പി ആലി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. ഐ എൻ ടി യു സി മണ്ഡലം വൈ: പ്രസിഡൻ്റ് സുനീർ ഇത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഗീരീഷ് കൽപ്പറ്റ കെ കെ രാജേന്ദ്രൻ, മോഹൻദാസ് കോട്ടക്കൊല്ലി.എസ് മണി.ഡിൻറ്റോ ജോസ് എന്നിവർ പ്രസംഗിച്ചു. ആനപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ചിന് പുലയൻ എടഗുനി കോളനി .ശാന്ത എടഗുനി കോളനി കെ.സുനി , അയ്യപ്പൻ,പാർവ്വതി മരവയൽ, അനീഷ് മരവയൽ, ശ്രീജിത്ത് എടഗുനി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം
Next post പബ്ജി ​ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി.
Close

Thank you for visiting Malayalanad.in