വയനാട്ടിൽ മൂന്ന് കുട്ടികളുടെ മരണം: മെഡിക്കൽ സംഘം മടങ്ങി : റിപ്പോർട്ട് ആരോഗ്യ വകുപ്പിന് സമർപ്പിക്കും

കൽപ്പറ്റ: വയനാട് ജില്ലയിലെ പനിമരണങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനെത്തിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴംഗ സംഘം വൈകുന്നേരത്തോടെയാണ് മടങ്ങിയത് .റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പിന് സമർപ്പിക്കും… കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പീഡിയാട്രിക് വിഭാഗത്തിലെയും കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെയും ഡോക്ടർമാരുടെ ഏഴംഗ സംഘമാണ് വയനാട്ടിലെത്തിയത് . പനിയും വയറിളക്കവും ബാധിച്ച് തൃശ്ശിലേരി, കണിയാമ്പറ്റ , നൂൽപ്പുഴ എന്നിവിടങ്ങളിലായി മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവരിൽ കണിയാമ്പറ്റയിലെയും നൂൽപുഴയുലയും മരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് സംഘം പരിശോധിച്ചത് . മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായും സംഘം ചർച്ച നടത്തി.
വയറിളക്കമരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ബിന്ദുവിന്റെ നേതൃത്വത്തിൽ വരദൂർ പി.എച്ച്.സി., പട്ടികവർഗ്ഗ കോളനി, അംഗൻവാടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തി. തുടർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയാണ് സംഘം മടങ്ങിയത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പിന് കൈമാറും..

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രഹ്മഗിരിയെന്ന് യു.ഡി.എഫ്: പ്രക്ഷോഭം മറ്റന്നാൾ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കും
Next post മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം
Close

Thank you for visiting Malayalanad.in