.

ക്രിസ്തീയ ഭക്തിഗാന മത്സരം നടത്തും; ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: തരിയോട് സ്വദേശി അജിത്ത് ബേബി നേതൃത്വം നൽകുന്ന വോയ്സ് ഓഫ് അഡം മ്യൂസിക് മിനിസ്ടി ‘സ്വർഗീയ ഗീതികൾ’ എന്ന പേരിൽ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രാജ്യാന്തര മത്സരം സംഘടിപ്പിക്കും. ദേശീയ, അന്തർദേശീയ തലത്തിൽ കഴിവുറ്റ പുതിയ ഗായകരെയും ഗാനരചയ്താക്കളെയും, സംഗീത സംവിധായകരെയും കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള നവാഗതരായ സംഗീത സംവിധായകരെയും ഗായകരെയും ഉൾപ്പെടുത്തിയാണ് വോയ്സ് ഓഫ് അഡം മ്യൂസിക് മിനിസ്ടി പ്രവർത്തിക്കുന്നത്. രാജ്യാന്തരതലത്തിൽ ഇംഗ്ലീഷിലും പ്രാദേശിക തലത്തിൽ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. തിരഞ്ഞെടുക്കപ്പെട്ട മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങൾ രാജ്യാന്തര മീഡിയ ആയ വോയ്സ് ഓഫ് അഡം മ്യൂസിക് പ്രസിദ്ധീകരിക്കും. മൂന്നുവർഷം നീണ്ടുനിൽക്കുന്ന രാജ്യാന്തര മത്സരത്തിന്റെ ലോഗോ മാനന്തവാടി സെയ്‌ന്റ് പിറ്റേഴ്സ് ആൻഡ് സെയ്‌ന്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ റിട്ട. വിജിലൻസ് എസ്.പി പ്രിൻസ് അബ്രാഹാമും പ്രാദേശിക ഭാഷയിൽ നടത്തുന്ന മത്സരങ്ങളുടെ ലോഗോ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനും പ്രകാശനം ചെയ്തു. പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ ഫാ. ജെയ്‌സൺ കുഴിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ സ്ഥിരംസമിതിയധ്യക്ഷരായ ലേഖ രാജിവൻ, അഡ്വ. സിന്ധു സെബാസ്റ്റിൻ, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ഫാ.ബിജു തൊണ്ടിപ്പറമ്പിൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ബേബി ജോൺ ചെറുകാട്ട്, ഷിനോജ് ജോർജ് മുട്ടപ്പള്ളി, മെർലിൻ ജോയ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബെസ്റ്റ് സൺഡേ സ്കൂൾ : സുവർണ നേട്ടം കരസ്ഥമാക്കിയ മാനന്തവാടി സെൻ്റ് ജോർജ് സൺഡേ സ്കൂളിനെ ഇടവക ആദരിക്കും.
Next post വയനാട് മൺസൂൺ മാരത്തോൺ 2023:പോസ്റ്റർ പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in