കൽപറ്റ: ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. “മനുഷ്യന് പ്രാധാന്യം നൽകാം, ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം” എന്ന ആപ്തവാക്യത്തെ മുൻനിർത്തി ബോധവൽക്കരണ പരിപാടികൾ കൽപറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. അഡ്വ ടി. സിദ്ധിഖ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി. കെ എസ് മുഖ്യാതിഥിയായിരുന്ന സമ്മേളനത്തിൽ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി.ജെ മുഖ്യ പ്രഭാഷണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷിബു. വി. ജി, വിദ്യാഭ്യാസ,-ആരോഗ്യ സ്റ്റാനറ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷമീം പാറകണ്ടി, സൈക്യാട്രിസ്റ്റ് ഡോ. ധന്യ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, ലൂയിസ് മൗണ്ട് കോൺവെനറ്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസ് മരിയ, സോഷ്യൽ വർക്കർ ജിനേഷ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സൈക്കോളജി, എം. എസ് ഡബ്ളിയു വിദ്യാർഥികൾ ലഹരി വിരുദ്ധതയ്ക്കെതിരെ നടത്തിയ ഫ്ലാഷ് മോബ്, തെരുവുനാടകം, പോസ്റ്റർ പ്രദർശനം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരിക്കെതിരെയുള്ള പ്രതിഷേധം കൈപ്പത്തി പതിപ്പിക്കലിലൂടെ ജനപ്രതിനിധികളും പൊതുജനങ്ങളും വിദ്യാർഥികളും രേഖപ്പെടുത്തി. കൽപറ്റ പരിസരത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും, പൊതുജനങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...