കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകർഷകരുടെ നട്ടെല്ല് തകർക്കുന്ന തരത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിതരണത്തിനായി വരുകയാണ് നന്ദിനി പാൽ വയനാട് ജില്ലയിൽ മാത്രം 17500 കർഷകരിൽ നിന്നും പ്രതിദിനം 205000 ലിറ്റർ പാൽഅളക്കുന്നുണ്ട്. നിലവിൽ ക്ഷീരകർഷകർക്ക് ഉൽപാദന ചിലവ് കൂടുതലാണ് കാലിതീറ്റ, തീറ്റപുല്ല് ഇവയെല്ലാം വലിയ വിലയാണ് കേരളത്തിൽ നൽകേണ്ടി വരുന്നത് ഇതുകൊണ്ടുതന്നെ ക്ഷീര കർഷകരുടെ ചിലവിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ല എന്നത് വസ്തുതാപരമാണ്. ഇന്ന് കേരളത്തിലെ മിൽമ ഉൾപ്പെടെയുള്ള പാൽ സംഘങ്ങൾ വിതരണം ചെയ്യുന്ന പാൽവിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് നന്ദിനി പാൽ വിതരണം ചെയ്യുക കേരളത്തിൽ പാൽ മൂല്യനിർണയവും ഗുണമേന്മയും ഉറപ്പുവരുത്തിയാണ് ജനങ്ങളിൽ എത്തിക്കുന്നത്. എന്നാൽ നന്ദിനി പാലിന്റെ ഗുണമേന്മ എത്രകണ്ട് ഉണ്ടാവും എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ജീവനക്കാരുടെയും നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള കർണാടക നന്ദിനി പാലിന്റെ കടന്നുവരവിന് തടയാൻ അധികൃതർ തയ്യാറാവണമെന്ന് കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു കൽപ്പറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു നേതാവ് നാസർ കോളായി ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ സെക്രട്ടറി കെ സച്ചിദാനന്ദൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ ഏരിയാ സെക്രട്ടറി എം സുമേഷന്‍ പ്രവർത്തനം റിപ്പോർട്ടും വിപിൻദാസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി.ജെ. സതീഷ് ,രേണുകാദേവി എന്നിവർ സമ്മേളനത്തിന്റെ പ്രസി ഡിയമായി പ്രവർത്തിച്ചു മിനുട്സ് കമ്മിറ്റിയായി കെ സന്തോഷ് കുമാർ ലിജേഷ് എന്നിവരും പ്രമേയ കമ്മിറ്റിയായി വിപിൻദാസ് കെ യൂസഫ് എന്നിവരും പ്രവർത്തിച്ചു സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം മധു ,KSKTU വിന് വേണ്ടി ഉണ്ണികൃഷ്ണൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി കെ ബാബുരാജൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി സതീഷ് പി.ജി. പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി ബെന്നി ലൂയിസ് രേണുക ദേവി, ലിജേഷ് ,ജിജീഷ് ബാബു വി കെ സന്തോഷ് കുമാർ കെ. എന്നിവരെയും സെക്രട്ടറിയായി എം സുമേഷ് ,ജോയിന്റ് സെക്രട്ടറിമാരായി ഷിജോ എസ് അരുൺ സതി ദേവി, മോഹൻദാസ് , പ്രജീഷ് എന്നിവരെയും ട്രഷറായി ബിപിൻദാസ് നെയും തെരഞ്ഞെടുത്തു സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ഇ മനോജ് ബാബു സ്വാഗതം പറയുകയും. കൺവീനർ വി കെ ജിജീഷ് ബാബു നന്ദിയും രേഖപ്പെടുത്തി
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...