.
കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ എം നേതാവ് കൽപ്പറ്റ സിവിൽ കൃഷ്ണ നിവാസിൽ ടി സുരേഷ് ചന്ദ്രൻ (75) നിര്യാതനായി. . ശാരീരിക അവശതകളെ തുടർന്ന് ബുധനാഴ്ച രാവിലെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രൻ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് മരിച്ചത്. കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐ എം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. നാടക നടനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു. സിപിഐ എം കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗം, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, റെയിഡ്കോ ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടിന് കൽപ്പറ്റ ഗൂഡലായിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: ഗീത. മക്കൾ: സൂരജ് കൃഷ്ണൻ (സിനിമാതാരം), അഡ്വ. സുനിത (എറണാകുളം). മരുമക്കൾ: ഡോ. നിഷ സൂരജ്, ബൽറാം മേനോൻ (ബിസിനസ്, എറണാകുളം). സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ധന്യകുമാരി. അച്ഛൻ: തളിപ്പറമ്പ് ശക്തിപ്പറമ്പിൽ പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...