സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി വർക്കിംഗ്.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ.

കൽപ്പറ്റ: സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ. അഴിമതി വളർത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിന് പൊതുജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റയിൽ യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ഫോണിലും എ.ഐ.ക്യാമറയിലും നടത്തിയ വലിയ അഴിമതികൾ മറച്ചുവെക്കാനാണ് യു.ഡി.എഫ്. നേതാക്കൾക്കെതിരെ കള്ള കേസുകൾ എടുത്തതെന്ന് ടി.സിദ്ദീഖ് പറഞ്ഞു. പ്രധാനമന്ത്രി മോദി ഇ.ഡി യെ ഉപയോഗിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ഉപയോഗിച്ച് അത് ചെയ്യുന്നുവെന്ന് മാത്രമേ വ്യത്യാസമുള്ളൂവെന്ന് ടി.സിദ്ദീഖ് പറഞ്ഞു. നിയമത്തിലും കോടതിയിലും തങ്ങൾക്ക് വിശ്വാസമുണ്ടന്നും നീതി നടപ്പാക്കുമെന്നും അഴിമതിക്കാർക്ക് ജനം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ വിവിധ ഘടകകക്ഷി നേതാക്കൾ സംസാരിച്ചു.പ്രതിഷേധ യോഗത്തിന് മുമ്പ് നഗരത്തിൽ യു.ഡി.എഫ്. പ്രവർത്തകർ പ്രകടനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി
Next post അലീന എലിസമ്പത്തിനെ കോൺഗ്രസ് ആദരിച്ചു
Close

Thank you for visiting Malayalanad.in