എഴുത്തുകാര്‍ വായനശാലയിലേക്ക്: പുസ്തകസംവാദ സദസ്സ് തുടങ്ങി
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തകസംവാദ സദസ്സ് തുടങ്ങി. ജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തില്‍ എ.ടി. ഷണ്മുഖന് നിര്‍വ്വഹിച്ചു. എഴുത്തുകാരി ഷീലാ ടോമിയുടെ സാന്നിധ്യത്തില്‍ വല്ലി നോവല്‍ ചര്‍ച്ച ചെയ്തു. വയനാടിന്റെ പുരാവൃത്തങ്ങളിലെ ജീവനുള്ള കഥാപാത്രങ്ങളാണ് വയനാടന്‍ പശ്ചാത്തലത്തിലുള്ള വല്ലിയെന്ന നോവലില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും കാലത്തിനോടും സാഹചര്യങ്ങളോടും പൊരുതിയ നാടിന്റെ ഉള്ളറയിലുള്ള നൊമ്പരങ്ങളാണ് ഈ നോവലിന്റെ പ്രമേയമെന്നും രചയിതാവ് ഷീല ടോമി പറഞ്ഞു. വി.പി.ബാലചന്ദ്രന് പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.സുരേഷ് മേഡറേറ്ററായിരുന്നു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീര്‍, ആയിഷ ടീച്ചര്‍, ആര്.അജയകുമാര്‍, ബാവ.കെ.പാലുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
More Stories
വിപുലമായ ജനപങ്കാളിത്തത്തോടെ മെക് 7 വയനാട് ജില്ലാ മെഗാ സംഗമം
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ യൂത്ത് ലീഗ് ആദരിച്ചു.
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
